അനുരാഗ് കശ്യപുമായുള്ള വിവാഹമോചനത്തെക്കുറിച്ചും അഭിനയം പഠിക്കുന്ന സമയത്ത് നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കല്‍കി കൊച്‌ലിന്‍. അച്ഛന്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയതാണ് ഇവിടെ വെച്ചാണ് അമ്മയുമായി കണ്ടുമുട്ടിയത്. എന്റെ ബാല്യം വളരെ മികവുറ്റതായിരുന്നു. ആ നാളുകളില്‍ വെള്ളക്കാരിയാണെന്ന വേര്‍തിരിവ് ഞാന്‍ അനുഭവിച്ചിട്ടില്ല. പക്ഷേ വളര്‍ന്നപ്പോള്‍ ഈ വ്യത്യാസം ഞാന്‍ കണ്ടുതുടങ്ങി. കൗമാരകാലഘട്ടത്തില്‍ സുഹൃത്തുക്കളുമായി കേരളത്തിലെ കോവളം ബീച്ചിലേക്ക് വിനോദയാത്ര പോകുമായിരുന്നു. അപ്പോഴൊക്കെ മയക്കുമരുന്ന് വാങ്ങാന്‍ ആളുകള്‍ എന്നെ മാത്രം സമീപിക്കുമായിരുന്നുവെന്ന് കല്‍കി പറഞ്ഞു.
ആരെങ്കിലുമൊക്കെ താന്‍ ഇന്ത്യന്‍ സംസ്‌കാരം പിന്തുടരുന്നവളല്ല എന്നാരോപിച്ച് എന്നെ ഉപദ്രവിക്കുമോ എന്ന നിരന്തര ഭയം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആളുകളോട് സംസാരിക്കുമ്പോഴൊക്കെ ഞാന്‍ വളരെ ശ്രദ്ധിച്ചിരുന്നു. എന്റെ സുഹൃത്തുക്കളെപ്പോലെ തന്നെയാണ് ഞാനെന്ന് കാണിക്കാന്‍ ആന്റിമാരെ തൃപ്തിപ്പെടുത്താന് കൂടുതല്‍ സൗമ്യയാകാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു നടിയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. വിദേശത്ത് അഭിനയം പഠിക്കാന്‍ പോയി, അവിടെ എന്നെത്തന്നെ നിലനിര്‍ത്താന്‍ ഒഴിവുദിവസങ്ങളില്‍ വെയ്ട്രസ് ആയും സ്‌കൂളുകളില്‍ പഠിപ്പിച്ചും ഞാന്‍ പണമുണ്ടാക്കി. തിരിച്ച് ഇന്ത്യയിലെത്തിയ ശേഷം ഓഡിഷനുകളില്‍ പങ്കെടുത്ത് തുടങ്ങി. നിരവധി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. ഒരുപാട് കഷ്ടപ്പെട്ടാണ് ദേവ് ഡിയില്‍ അവസരം ലഭിച്ചത്. അത് പക്ഷേ പിന്നീട് അവസരങ്ങള്‍ നല്‍കിയതുമില്ല. രണ്ടുവര്‍ഷത്തോളം അവസരം ലഭിച്ചില്ല.
പോരാട്ടം എന്നത് നിരന്തരം നടന്നുകൊണ്ടിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. അത് നിങ്ങളെ എവിടെവെച്ചും കണ്ടെത്തും. പക്ഷേ, ജീവിതം മുന്നോട്ട് പോകും. നിങ്ങള്‍ അതിനെ നേരിടാനും പഠിക്കും. തനിക്ക് നിരവധി അപവാദപ്രചാരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.അനുരാഗ് കശ്യപുമായുള്ള വിവാഹമോചനവും വല്ലാതെ ബാധിച്ചു. ഏതെങ്കിലും പുരുഷനെ എന്റെയൊപ്പം കണ്ടാല്‍ ഞങ്ങള്‍ ഡേറ്റിങ്ങിലാണെന്ന് പ്രചരിപ്പിക്കും. എന്റെ അയല്‍ക്കാര്‍ പോലും എന്റെ മാതാപിതാക്കളെ ചോദ്യങ്ങളുമായി ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും കല്‍കി കുറിച്ചു.ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് കല്‍കിയുടെ വെളിപ്പെടുത്തല്‍.
Post Your Comments