തിരുവനന്തപുരം:വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ ഇന്ന് പ്രചാരണമാരംഭിക്കും. രാവിലെ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയ ശേഷം മുരളീധരന്‍ ട്രെയിന്‍ മാര്‍ഗം വടകരയിലേക്ക് പോകും. വൈകീട്ട് 4 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെയാണ് മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചരണ പരിപാടികള്‍ക്ക് തുടക്കമാകുക. മുരളീധരനായി വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ വടകരയിലൊരുക്കിയിരിക്കുന്നത്.
സ്ഥാനാര്‍ഥിയാകാന്‍ മുരളീധരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിടുകയായിരുന്നു.ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ വടകരയില്‍ മത്സരിക്കാന്‍ കെ.മുരളീധരന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
വടകരയില്‍ കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍ കുമാറിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ദുര്‍ബലനായ സ്ഥാനാര്‍ഥി ആവരുത്, ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നതിനെ തുടര്‍ന്ന് മുരളീധരന്റെ പേര് ഉയര്‍ന്ന് വരികയായിരുന്നു. മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് മുരളീധരനെ പരിഗണിച്ചത്.
Post Your Comments