Latest News

ജെറ്റ് എയര്‍വേസ് പെെലറ്റുമാരുടെ ശമ്പള പ്രതിസന്ധി ; പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ശമ്പളക്കുടിശിക ഉടന്‍ തീര്‍പ്പാക്കണമെന്ന ആവശ്യം ധരിപ്പിച്ച് ജെറ്റ് എയര്‍വേസ് പെെലറ്റുമാര്‍ പ്രധാനമന്ത്രിക്കും വ്യേമയാന മന്ത്രി സുരേഷ് പ്രഭുവിനും കത്തയച്ചു. വിമാനകമ്പനിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ ബാധിക്കുന്നത് ആയിരക്കണക്കിന് ജീവനക്കാരെയാണ് 23000 ത്തോളം ജീവനക്കാര്‍ . ജെറ്റ് എയര്‍വേസിനെ ആശ്രയിക്കുന്നുണ്ട്. .നിരക്ക് വര്‍ധിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും . മേല്‍പ്പറഞ്ഞ വിഷയങ്ങളെല്ലാം കത്തില്‍ ചേര്‍ത്തിട്ടുണ്ട്. . അതേസമയം സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും പൈലറ്റുമാരും എന്‍ജിനീയര്‍മാരും ഒഴികെ മറ്റുളള ജീവനക്കാര്‍ക്ക് കൃത്യമായി ശമ്ബളം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പൈലറ്റുമാര്‍ വിശദീകരിക്കുന്നു.

ശമ്ബളം നല്‍കിയില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണിമുടക്കുമെന്നും പെെലറ്റുമാര്‍ സൂചിപ്പിച്ചിരുന്നു. ആകെ 41 വിമാനങ്ങളില്‍ മാത്രമാണ് ജെറ്റ് എയര്‍വേസ് സേവനം നടത്തുന്നത്. ഈ വിമാനങ്ങളുടെ പെെലറ്റുമാര്‍ കൂടി പണിമുടക്കുന്നത് വലിയൊരു പ്രതിസന്ധിലേക്ക് നയിക്കപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button