തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിജിപി ജേക്കബ് തോമസ് സ്ഥാനാർത്ഥിയാകും. ചാലക്കുടി ട്വന്റി 20 മുന്നണിയുടെ സ്ഥാനാർത്ഥിയാകുകയാണ്. ഐപി എസിൽനിന്ന് ഉടൻ രാജിവെക്കും.കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വന്റി 20 കൂട്ടായ്‌മയാണ്.
ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ഥി ഇന്നസെന്റിനെതിരെയാകും ജേക്കബ് തോമസിന്റെ പ്രധാനപ്രചാരണം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് സസ്‌പെന്‍ഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍, അതും ഡിജിപി റാങ്കിലുള്ളയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്.
കിഴക്കമ്പലം പഞ്ചായത്തില്‍ നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ് ട്വന്റി 20. പ്രാദേശികതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വാരുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി ഇന്നസെന്റിന് ഒരു വെല്ലുവിളിയുയര്‍ത്താന്‍ ജേക്കബ് തോമസിന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments