ടെഹ്റാന് : ഇറാൻ എയർ വിമാനത്തിന് തീപിടിച്ചു. യാത്രക്കാര്‍ സുരക്ഷിതരെന്ന് റിപ്പോർട്ട്.
മെഹ്റബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് തീപിടിച്ചത്. യാത്രക്കാരെ ഉടൻ സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിന്റെ തകരാറാണ് തീപിടിത്തതിന് കാരണം.
ലാന്‍ഡിംഗ് ഗിയര്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ റണ്‍വേയില്‍ ഉരസി തീപിടിക്കുകയായിരുന്നു. നൂറു യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കാലപഴക്കം ചെന്ന വിമാനങ്ങളാണ് ഇറാൻ എയർ ഇപ്പോഴും സര്‍വീസ് നടത്തുന്നത്.യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം മൂലമാണ് പുതിയ വിമാനം വാങ്ങാൻ കഴിയാത്തത്.
Post Your Comments