ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ പത്തായി. എട്ടുവയസുകാരി ദിവ്യ ഉനകൽ, 45കാരി ദാക്ഷായണിഎന്നിവരുടെ മൃതദേഹവും തിരിച്ചറിയാത്ത ഒരാളുടെ മൃതദേഹവുമാണ് വ്യാഴാഴ്ച കണ്ടെത്തിയത്. 15 ഓളം പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. ഇവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.
അഗ്നിശമനാ സേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തിലൂടെ കെട്ടിടത്തിൽ കുടുങ്ങിപ്പോയ 60 ഓളം പേരെ പുറത്തെത്തിച്ചു. ചൊവ്വാഴ്ചയാണ് വടക്കൻ കർണാടകയിലെ ധർവാദി ൽ നിര്‍മ്മാണത്തിലിരുന്ന നാല് നില കെട്ടിടം തകർന്നു വീണത്. കോൺഗ്രസ് മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് തകർന്നു വീണ നാല് നിലകെട്ടിടം. സംഭവത്തിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുണമേന്മയില്ലാത്ത വസ്തുക്കൾ കൊണ്ട് കെട്ടിടം ഉണ്ടാക്കിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മൗനം പാലിക്കുന്നുവെന്നാണ് ആരോപണം.
ബുധനാഴ്ചയാണ് ബംഗളൂരുവിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള കുമാരേശ്വറിൽ കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്. രണ്ട് വർഷത്തോളമായി നിർമാണം പുരോഗമിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്. അപകട സമയത്ത് കെട്ടിടത്തിന് സമീപം 100 ലധികം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ . സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. കർണാടക മുൻ മുഖ്യമന്ത്രിയും ഹുബ്ബാലി ബിജെപി എംഎൽഎയുമായ ജഗദീഷ് ഷട്ടാർ സംഭവ സ്ഥലം സന്ദർശിച്ചു.
Post Your Comments