Latest NewsIndia

മതവികാരം വ്രണപ്പെടുത്തി സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് , മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച ആം ആദ്മിക്കെതിരെ പരാതി

ആം ആദ്മി പാർട്ടി ഒരു വീടിന്റെ വാതിൽക്കൽ പശുവിന്റെയും പശുക്കുട്ടിയുടെയും ചിത്രം ദുരുപയോഗം ചെയ്തു.

ന്യൂഡൽഹി: ആം ആദ്മി പാർട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മുതിർന്ന നേതാവ് വിജേന്ദർ ഗുപ്തയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറക്ക് പരാതി നൽകിയിരിക്കുന്നത്. ആം ആദ്മി പാർട്ടി മതവികാരം വ്രണപ്പെടുത്തി സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. മതവികാരം വ്രണപ്പെടുത്താൻ ആം ആദ്മി പാർട്ടി ഒരു വീടിന്റെ വാതിൽക്കൽ പശുവിന്റെയും പശുക്കുട്ടിയുടെയും ചിത്രം ദുരുപയോഗം ചെയ്തു.

ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ ആം ആദ്മി പാർട്ടിയുടെ നടപടി ദുരൂഹമാണെന്ന് ബിജെപി ആരോപിച്ചു. എം പി രമേഷ് ബിധുരി, സുഭാഷ് ആര്യ, സുഭാഷ് സച്ച്ദേവ, രാജീവ് ബബ്ബർ തുടങ്ങിയവരും ഗുപ്തയ്ക്കൊപ്പമുണ്ടായിരുന്നു.മതവികാരം വ്രണപ്പെടുത്താൻ ആം ആദ്മി പാർട്ടി ശ്രമിച്ചത് സ്ഥിരീകരിക്കുന്ന സിഡികളും മുൻ എഫ് ഐ ആറുകളുടെ പകർപ്പുകളും തങ്ങളുടെ പക്കലുണ്ടെന്ന് ബിജെപി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ പരാതി ക്ഷമാപൂർവം കേട്ടുവെന്നും വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് ഉറപ്പ് നൽകിയതായും ഗുപ്ത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button