തിരുവനന്തപുരം; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് പുതിയ ചിഹ്നം അനുവദിച്ചു. കുടം ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഡിജെഎസിന് അനുവദിച്ചത്. എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസ് അഞ്ച് സീറ്റുകളിലാണ് മത്സരിക്കുന്നത്.
14 സീറ്റികളില്‍ ബിജെപിയും അഞ്ച് സീറ്റില്‍ ബിഡിജെഎസ്സും മല്‍സരിക്കാനാണ് ധാരണയായിരിക്കുന്നത്.വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. സീറ്റുകള്‍ ധാരണയായെങ്കിലും സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയായിരിക്കും ശക്തമായ മണ്ഡലമായ തൃശൂരില്‍ മത്സരിക്കുക. കഴിഞ്ഞ ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്നസെന്റിന് കുടം ആയിരുന്നു ചിഹനം
Post Your Comments