ശ്രീനഗര്‍: ജമ്മു കശ്മീരിൽ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മൂന്ന് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. കൊലചെയ്ത ശേഷം കൊലയാളി സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് പ്രതി. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശി പൊകാര്‍മല്‍, ഡല്‍ഹി സ്വദേശി യോഗേന്ദ്ര ശര്‍മ, ഹരിയാന രെവാരി സ്വദേശി ഉമേദ് സിംഗ് എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 10 ന് കശ്മീരിലെ ഉധംപൂര്‍ സിആര്‍പിഎഫ് ക്യാമ്പിലാണ് സംഭവം അരങ്ങേറിയത്. എല്ലാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. സംഭവത്തിനു ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച അജിത് കുമാറിനെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയാണ് അജിത് കുമാര്‍.
Post Your Comments