ന്യൂഡൽഹി: ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട പന്ത് തിരഞ്ഞ് ട്രാന്‍സ്ഫോര്‍മര്‍ റൂമിൽ കയറിയ മൂന്നു കുട്ടികൾ വെന്തുമരിച്ചു. ഗ്രെയ്റ്റർ നോയിഡയിലാണ് സംഭവം. വഴിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ട്രാൻസ്ഫോർമർ റൂമിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകട നടന്നത്. സാജർ (8), റിങ്കു (13), ഗോലു (8) എന്നിവരാണ് മരിച്ചത്.
അതേസമയം കുട്ടികൾ മുറിക്കുള്ളിൽ കയറിയ ഉടനെ സ്ഫോടനം ഉണ്ടായതാണ് അപകടത്തിന് കാരണം. കുട്ടികള്‍ രക്ഷപ്പെടാനാകാത്ത വിധം മുറിക്കുള്ളില്‍ കുടുങ്ങി പോകുകയായിരുന്നു.ഈ ടോരാസ്ഫോറിന് തകരാരുണ്ടായിരുന്നതായി സമീപവാസി പറഞ്ഞു. കൂടാതെ ഇവിടെ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നില്ലെന്നും സമീപവാസികള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments