തിരുവനന്തപുരം: കടുത്ത വേനലിലും ദാഹമകറ്റാന്‍ വാട്ടര്‍ അതോറിറ്റി രംഗത്ത്. ഇനി വരുന്ന കടുത്ത വേനലിനെ പ്രതിരോധിക്കാനാണ് വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം. നിലവില്‍ നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നത് പേപ്പാറയില്‍ നിന്നാണ്. അവിടെ നാലു മാസത്തേക്ക് ആവശ്യമായ വെള്ളം സ്റ്റോക്കുണ്ട്. 2017ലാണ് തലസ്ഥാനം ഏറ്റവും വലിയ കുടിവെള്ളക്ഷാമം നേരിട്ടത്. ഇന്ന് നെയ്യാര്‍ ഡാമില്‍ നിന്നാണ് തലസ്ഥാനത്തേക്ക് വെള്ളമെത്തിച്ചിരുന്നത്.
വളരെ വേഗത്തില്‍ നെയ്യാറില്‍ നിന്നും കുടിവെള്ളം നഗരത്തില്‍ എത്തിച്ച വാട്ടര്‍ അതോറിറ്റി രാജ്യത്തിനു തന്നെ മാതൃകയാണെന്നായിരുന്നു വിലയിരുത്തല്‍. നഗരത്തിന്റെ കുടിവെള്ള സ്രോതസാണ് പേപ്പാറ. അവിടെ വെള്ളത്തിന്റെ അളവ് ക്രമാനുഗതമായി താഴ്ന്നാല്‍ മാത്രമേ ആശങ്കയ്ക്ക് വകയുള്ളു. നിലവില്‍ പൊതുജനങ്ങളില്‍ നിന്നുള്ള സഹകരണം ലഭിക്കുന്നതിനാല്‍ അനാവശ്യ ഉപയോഗങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. വേനല്‍ മുന്നില്‍ക്കണ്ട് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി പേപ്പാറയിലും നെയ്യാറിലും എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
Post Your Comments