Latest NewsKeralaIndia

യുഡിഎഫിന്റെ സ്ഥാനാത്ഥി നിർണ്ണയം ന്യൂനപക്ഷം ഹൈജാക്ക് ചെയ്‌തെന്ന് വെളളാപ്പള്ളി

ശബരിമല വിഷയത്തിൽ എൻഡിഎയ്ക്ക് പ്രയോജനം ലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുഡിഎഫിന്റെ സ്ഥാനാത്ഥി നിർണ്ണയം ന്യൂനപക്ഷം ഹൈജാക്ക് ചെയ്തു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഈഴവ സമുദായത്തെ കോൺഗ്രസ് അവഗണിച്ചു. എല്ലാരേയും വെട്ടി നിരത്തി ആകെ ഉള്ളത് സുധാകരനും അടൂർ പ്രകാശനും മാത്രമാണ്. ന്യൂനപക്ഷവും മറ്റു സവർണ്ണ വർഗ്ഗങ്ങളും മാത്രമാണ്ഇ യുഡിഎഫിൽ ഉള്ളതെന്നും വെള്ളാപ്പളളി പറഞ്ഞു. ശബരിമല വിഷയത്തിൽ എൻഡിഎയ്ക്ക് പ്രയോജനം ലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാർ എസ്എൻഡിപി സ്ഥാനം രാജിവെക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു . ഇതിനിടെ എൻഎസ്എസ് ആസ്ഥാനത്ത് പോകില്ലെന്ന് ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാത്ഥി ഇന്നസെന്റ് അഭിപ്രായപ്പെട്ടു . ഇന്നസെൻറ് വെളളാപ്പള്ളിയുമായി അദ്ദേഹത്തിന്റെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button