ന്യൂഡല്‍ഹി: മത്സരിക്കേണ്ടിവന്നാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവയ്ക്കാന്‍ തയാറെന്ന് ബിഡിജഐസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ സീറ്റ് വിഭജനപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു തുഷാറിന്റെ പരാമര്‍ശം. തുഷാർ മത്സരിക്കുകയാണെങ്കിൽ എസ്എസ്ഡിപി ഭാരവാഹിത്വം രാജിവെക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടിരുന്നു.
ബിഡിജഐസ് സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുഷാര്‍ വെള്ളാപ്പള്ളി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും മത്സരിച്ചാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നാണ് തീരുമാനമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തുഷാറിന്റെ പരാമര്‍ശം.
Leave a Comment