അബുദാബി : ദുബായിലെ അല്‍ ക്വാഡയിലെ ഒരു മനോഹര ദ്വീപുണ്ട്.. ആ ദ്വീപിന്‍റെ പേരാണ് ദുബായ് ലൗ ലേയ്ക്ക് ( ദുബായ് സ്നേഹ തീരം)… ആ ലൗ സ്നേഹതീരത്ത് ഏവരുടേയും കണ്ണഞ്ചിപ്പിക്കുന്ന വിധം ഒരു വിശാലമായ വിവാഹം നടന്നു. ഒന്നു രണ്ടും പേരുടേയല്ല ഒന്‍പത് ചെെനീസ് നവ വധുവരന്‍മാരുടെ മിന്നുകെട്ടാണ് ദുബായ് ലൗ ലേയ്ക്ക് സാക്ഷിയായത്. ലൗ ലേയ്ക്കില്‍ വെച്ച് സംഘടിപ്പിക്കപ്പെടുന്ന ആദ്യമായിട്ടുളള സ്വകാര്യ പരിപാടിയാണ് ഹാലാ ചെെനയുടെ തേതൃത്ത്വത്തില്‍ നടന്നത്.
Hala China, a joint initiative by @MeraasDubai and @dubaiholding, hosts a group wedding for nine Chinese couples at #Dubai’s Love Lakes https://t.co/KrjE6GXPsX pic.twitter.com/1tdeKLXPkv
— Dubai Media Office (@DXBMediaOffice) March 20, 2019
ചെെനീസ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ദുബായ് ഭരണകൂടത്തിന്‍റെ ഒരു സംരംഭമാണ് ഹാലാ ചെെന. വളരെ ആകര്‍കത്വം നിറഞ്ഞ 9 ചെെനീസ് ദമ്പതികളുടെ വിവാഹത്തിന് ഇടക്ക് മറ്റൊരു സര്‍പ്രെെസും സംഭവിച്ചു. അപ്രതീക്ഷതമായുളള ദുബായ് ഭരണാധികാരയുടെ കടന്ന് വരവ്. ഹീസ് ഹെെനസ് ഷേക്ക് മുഹമ്മദ ബിന്‍ റഷീദ് അല്‍ മുക്തമിന്‍റെ ലൗ ലേയ്ക്ക് സന്ദര്‍ശനമായിരുന്നു വിവാഹത്തില്‍ ഏവരാലും ശ്രദ്ധിക്കപ്പെട്ടത്.
https://www.instagram.com/p/BvKblQLniwW/?utm_source=ig_web_copy_link
https://www.instagram.com/p/BvKXP7FnAT9/?utm_source=ig_web_copy_link
ഷേക്ക് ചെെനീസ് ദമ്പതികളുടെ വിവാഹത്തില്‍ പങ്ക് ചേരാന്‍ അപ്രതീക്ഷിതമായി എത്തിയതിന്‍റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുകയും ഷേക്കിന്‍റെ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകരണവുമാണ് ലഭിച്ചത്.ചെെനീസ് ദമ്പതികളുടെ വിവാഹ ചടങ്ങില്‍ ഷേക്ക് പങ്കെടുക്കാനെത്തിയത് മറ്റ് രാജ്യങ്ങളുടെ സംസ്കാരത്തേയും രീതികളേയും ആദരിക്കുന്നതില്‍ രാജ്യത്തിന്‍റെ ശ്രദ്ധയേയാണ് കാണിക്കുന്നത് .
Post Your Comments