പനാജി: മനോഹര്‍ പരീക്കറിന്റെ നിര്യാണത്തെത്തുടര്‍ന്ന് അധികാരത്തിലേറിയ പ്രമോദ് സാവന്ത് സര്‍ക്കാർ ഇന്ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ട് തേടും.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തത്. ഗോവ നിയമസഭ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. ബിജെപിക്ക് 12ഉം കോണ്‍ഗ്രസിന് 14ഉം എംഎല്‍എ മാരാണ് ഉള്ളത്. 40 അംഗ നിയമസഭയില്‍ നിലവില്‍ സര്‍ക്കാരിന് 21 പേരുടെ പിന്തുണയുണ്ട്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്.
4 സീറ്റ് ഒഴിവ് വന്നതിനാല്‍ നിലവില്‍ സഭയില്‍ 36 അംഗങ്ങളാണുള്ളത്. 19 പേരുടെ പിന്തുണ ലഭിച്ചാല്‍ വിശ്വാസ വോട്ടെടുപ്പിനാല് ബിജെപി സര്‍ക്കാര്‍ വിജയിക്കും. സാവന്തിനൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എംഎല്‍എ സുദില്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. ഗോവയില്‍ പരീക്കര്‍ കഴിഞ്ഞാല്‍ ആര്‍എസ്എസ് പിന്തുണയുള്ള ഏക നേതാവും പ്രമോദ് സാവന്ത് ആണ്.
Post Your Comments