കൊച്ചി: വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ മത്സരിക്കുന്ന മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതികരിച്ച് സഹോദരി പത്മജ വേണുഗോപാല്‍. മുരളീധരന്‍ മത്സരിക്കുന്നതില്‍ കോണ്‍ഗ്രസുകാരി എന്ന നിലയിലും സഹോദരി എന്ന നിലയിലും അഭിമാനമാണെന്ന് പത്മജ പ്രതികരിച്ചു. ജയവും തോല്‍വിയും പ്രശ്‌നമല്ല. എതിരാളി ആരാണെന്നു നോക്കിയിട്ടല്ല മത്സരിക്കുന്നതെന്നും അവര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതില്‍ വിഷമം ഉണ്ടായിരുന്നു. മുരളി വടകരയില്‍ മത്സരിക്കും എന്നറിഞ്ഞതോടെ അത് മാറി. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പ്രതീക്ഷയെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. സ്വന്തം സഹോദരന്‍ മത്സരിക്കുന്നതിനാല്‍ തന്നെ വടകരയിലും പ്രചാരണത്തിനെത്തും. സ്ഥാനാര്‍ത്ഥിത്വത്തില്‍ പുതുമയില്ലെന്നും പത്മജ വ്യക്തമാക്കി.
Post Your Comments