Latest NewsKerala

ഓണ്‍ലൈൻ ബാങ്കിംങ് തട്ടിപ്പ്; തട്ടിയെടുത്തത് 2 ലക്ഷത്തോളം

സംശയം തോന്നിപ്പോള്‍ അക്കൗണ്ട് വിശദമായി പരിശോധിച്ചപ്പോഴാണ് ബീഹാറിൽ നിന്നും പലപ്പോഴായി 2ലക്ഷത്തോളം പണം പിൻവലിച്ചത് വ്യക്തമായതെന്ന് പറയുന്നു

തിരുവനന്തപുരം:‍ഓൺലൈൻതട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കുന്നു. ‌ തലസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈൻ ബാങ്കിംങ് തട്ടിപ്പ് എന്ന് പരാതി. പേയാട് സ്വദേശി ജയകുമാരൻ നായരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പലപ്പോഴായി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

12 പ്രാവശ്യം ബാങ്ക് അക്കൗണ്ടിൽ നിന്നും കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിലായി ജയകുമാരൻ നായർ അറിയാതെ പൈസ പിൻവലിച്ചുവെന്നാണ് പരാതി. അഞ്ചു ലക്ഷം രൂപ അക്കൗണ്ടിലുണ്ടായിരുന്നു. ഒരു ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തിന്‍റെ ചെക്ക് ഒരാള്‍ക്ക് നൽകി. ചെക്ക് നൽകിയ ആള്‍ പണം പിൻവലിച്ചതിന് ശേഷം അക്കൗണ്ടില്‍ അവശേഷിച്ചത് ഒരു ലക്ഷം മാത്രമായിരുന്നു.

പേയാട് സ്വദേശി ജയകുമാരൻ നായർ എസ്ബിഐ ശാഖയിൽ പോയി സംശയം തോന്നിപ്പോള്‍ അക്കൗണ്ട്
വിശദമായി പരിശോധിച്ചപ്പോഴാണ് ബീഹാറിൽ നിന്നും പലപ്പോഴായി 2ലക്ഷത്തോളം പണം പിൻവലിച്ചത് വ്യക്തമായതെന്ന് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button