ന്യൂഡൽഹി : മായാവതിയുടെ അടുത്ത അനുയായിയും ബിഎസ്പി നേതാവുമായ ചന്ദ്രപ്രകാശ് മിശ്ര ബിജെപിയിൽ ചേർന്നു. അമേതിയിൽ രാഹുലിനെതിരെ മുൻപ് സ്ഥാനാർത്ഥിയായിരുന്നു ചന്ദ്രപ്രകാശ് മിശ്ര. അന്ന് പതിനാറ് ശതമാനത്തിലധികം വോട്ട് നേടാൻ മിശ്രയ്ക്ക് കഴിഞ്ഞിരുന്നു. അമേത്തിയിൽ മോദി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് മിശ്ര വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡ, സ്മൃതി ഇറാനി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മിശ്ര ബിജെപിയിൽ ചേർന്നത്.രാജ്യമെങ്ങും നിരവധി നേതാക്കളാണ് ബിജെപിയിലേക്കെത്തുന്നത്. ഒഡിഷയിലും ബംഗാളിലും ഗുജറാത്തിലും നിന്നും കോൺഗ്രസ് എം.എൽ.എമാർ ബിജെപിയിൽ ചേർന്നിരുന്നു.
Post Your Comments