കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന പൂര്‍ത്തിയായി. സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്, മണിയുടെ മാനേജരായ ജോബി സെബാസ്റ്റ്യന്‍, മണിയുടെ സുഹൃത്തുക്കളായ എം.ജി. വിപിന്‍, സി.എ. അരുണ്‍, മുരുകന്, അനില്‍കുമാര്‍ എന്നിവരെയാണു നുണ പരിശോധനയ്ക്കു വിധേയരാക്കിയത്.
കൊച്ചി കതൃക്കടവിലെ സിബിഐ ഓഫിസിലായിരുന്നു പരിശോധന . ചെന്നൈയിലെ ഫോറന്‍സിക് ലബോറട്ടറിയില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വിദഗ്ധ പരിശോധനയ്ക്കായി ചെന്നൈയിലേക്ക് ഇതിന്റെ റിപ്പോര്‍ട്ട് അയച്ചു.
.
Post Your Comments