തിരുവനന്തപുരം: കെ.മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത് വീണ്ടും തോറ്റ് തോല്‍വിയില്‍ റൊക്കേഡ് ഇടനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 9 തവണ മല്‍സരിച്ചെങ്കിലും 4 തവണ മാത്രമാണ് വിജയം സാധ്യമായത്. കോഴിക്കോട് തോറ്റു, വയനാട് തോറ്റു, തൃശൂരിലും തോറ്റു, അങ്ങനെ തോറ്റ് റെക്കോഡ് ഇടനാണ് മുരളീധരന്‍റെ വടകരയിലേക്കുളള വരവെന്നും ഇതില്‍ ആശങ്കപ്പെടാനുളള കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും കോടിയേരി പറഞ്ഞു.
മന്ത്രിയായി തെരഞ്ഞടുപ്പിനെ നേരിട്ട് തോറ്റ ഏകയാള്‍ മുരളീധരനാണെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ട് കെട്ടുളളതായും കോടിയേരി ആരോപിച്ചു.
Post Your Comments