ന്യൂ ഡൽഹി : ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സലാഹുദ്ദീന് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം ചെയ്തെന്ന കേസില്‍ ജമ്മു-കാഷ്മീരിലുള്ള 1.22 കോടി വിലമതിക്കുന്ന 13 വസ്തുവകകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടിയത്. ഭീകരസംഘടനകളുമായി ബന്ധമുള്ള എട്ടു പേരുടെ വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്. എന്‍ഐഎ യുഎപിഎ അടക്കമുള്ളവ ഇവരുടെ പേരില്‍ ചുമത്തിയിരുന്നു.
കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന് കീഴിലായിരുന്നു നടപടി എന്നും,ഹിസ്ബുള്‍ റാവല്‍പിണ്ടിയില്‍ നിന്ന് ജമ്മു-കാഷ്മീര്‍ അഫക്ടീസ് റിലീഫ് ട്രസ്റ്റ് എന്ന പേരിലാണ് ന്ത്യയിലേക്ക് പണമെത്തിക്കുന്നതെന്നും ഇഡിയുടെ പ്രസ്താവനയില്‍ പറയുന്നു.
Post Your Comments