കോഴിക്കോട്; ചൂട് കൂടിയതോടെ സംസ്ഥാനത്ത് സൂര്യതാപമേറ്റത് നിരവധി പേർക്ക് . കൊല്ലത്ത് ഗൃഹനാഥൻ മരിച്ചത് സൂര്യതാപമേറ്റിട്ടെന്ന് സംശയം ബലപ്പെടുന്നു.
ചൂട്കൂടുന്ന സാഹചര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കാൻ സംസ്ഥാന ദുരന്ത നിവാരണ സേനയുടെ പ്രത്യക അറിയിപ്പുണ്ട്. കൂടാതെ കൊല്ലം അയത്തില്‍ പുഷ്പന് ചെട്ടിയാര്‍ സൂര്യതാപമേറ്റാണ് മരിച്ചതെന്നു ബന്ധുക്കൾ സംശയിക്കുന്നു.
വീടിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാളുടെ ശരീരത്ത് സൂര്യാതാപത്തിന് സമാനമായ പൊള്ളലുകളുണ്ടായിരുന്നെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
കൂടാതെ കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നു ഡിഗ്രിവരെ വര്‍ധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നത്. പാലക്കാട് വെള്ളിയാഴ്ച പകല്‍ചൂട് 41 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു.
Post Your Comments