ഇറ്റലി: പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കിസ്റ്റ്യനോ റൊണാള്‍ഡോയ്‌ക്കെതിരെ യുവേഫ എന്ത് ശിക്ഷ വിധിക്കുമെന്ന ആശങ്കയിലാണ് യുവന്റസ് ടീം മാനേജ്മെന്റും ആരാധകരും.
സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയ്ക്ക് യുവേഫ വിധിക്കുന്ന ശിക്ഷയെന്തായിരിക്കും. അതിരുവിട്ട ആഘോഷത്തില്‍ ക്രിസ്റ്റ്യാനോ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ യുവേഫ നാളെ നടപടി പ്രഖ്യാപിക്കാനിരിക്കെ യുവന്റസ് ടീം മാനേജ്മെന്റും ആരാധകരും ആശങ്കയിലാണ്. മത്സര വിലക്കോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് റൊണാള്‍ഡോയ്‌ക്കെതിരേ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം റൊണാള്‍ഡോയ്ക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് യുവെ മാനേജ്മെന്റും ആരാധകരും.
ക്രിസ്റ്റ്യാനോ ഇല്ലെങ്കില്‍ ഏപ്രില്‍ 11ന് നടക്കുന്ന് യുവ-അയാക്സ് ആദ്യപാദത്തില്‍ അയാക്സിന് കാര്യങ്ങള്‍ എളുപ്പമാക്കും. പൊന്നുംവില കൊടുത്ത് റയല്‍മ മാഡ്രിഡില്‍ നിന്ന് റൊണാഡോയെ ഇറ്റാലിയിലെത്തിച്ച ഇവന്റ്‌സ് ഇതോടെ കൂടെ ആകെ ആശങ്കയിലായിരുക്കുകയാണ്. 1996ന് ശേഷം ചാമ്പ്യന്‍ഷിപ്പ് കിരീടം നേടാന്‍ കഴിയാത്ത ഇവന്റ്‌സിന്റെ പ്രതീക്ഷയാണ് റൊണാഡോയെ കളിയില്‍ നഷ്ടമായാല്‍ തകരാന്‍ പോകുന്നത്.
Post Your Comments