NattuvarthaLatest News

34 ഇടങ്ങളിൽ താൽക്കാലിക ചെക് പോസ്റ്റ് സ്ഥാപിച്ചു

ഉഡുപ്പി ജില്ലയിൽ 9 സ്ഥലങ്ങളിൽ ചെക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്

സുള്ള്യ: 34 ഇടങ്ങളിൽ താൽക്കാലിക ചെക് പോസ്റ്റ് സ്ഥാപിച്ചു . ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ഇത്തര്തതിൽ 34 സ്ഥലത്തു കേരള-കർണാടക അതിർത്തിയിൽ ഉൾപ്പെടെ താൽക്കാലിക ചെക് പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

കൂടാതെ വാഹന പരിശോധന നടത്താനും മണ്ഡലത്തിൽ എങ്ങും ജാഗ്രത പുലർത്താനുമാണ് ചെക് പോസ്റ്റ് സ്ഥാപിച്ചത്. പൊലീസും മറ്റു ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണു 24 മണിക്കൂറും ക്യാംപ് ചെയ്തു വാഹന പരിശോധന നടത്തുന്നത്.

കൂടാതെ പാതയിലൂടെ കടന്നു പോകുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച് നമ്പർ രേഖപ്പെടുത്തിയ ശേഷമാണു കടത്തി വിടുന്നത്. അതിർത്തികളിൽ, മറ്റു പ്രശ്ന ബാധിത പ്രദേശങ്ങളിലും മറ്റും സ്ഥാപിച്ച ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണ ക്യാമറകളും ഘടിപ്പിച്ചു. ഇവിടങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുന്ന സംഘം സൂക്ഷ്മ പരിശോധന നടത്തുന്നു. കേരള അതിർത്തി പ്രദേശങ്ങളായ തലപ്പാടി, ജാൽസൂർ. മണ്ടെകോൽ, നാർക്കോഡ്, കന്യാന, ആനക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലും, ദക്ഷിണ കന്നഡ ലോക്സഭാ മണ്ഡലത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങളിലും മറ്റു ജില്ലകളുടെ അതിർത്തിയിലും ചെക് പോസ്റ്റുകൾ സ്ഥാപിച്ചു.

ഇപ്പോൾ തിരഞ്ഞെടുപ്പ് സമയത്ത് വിതരണം നടത്തുന്നതിനായി പണം, മദ്യം, സമ്മാനങ്ങൾ എന്നിവ കടത്തുന്നത് തടയാനും മറ്റു പ്രശ്നങ്ങൾ ഉണ്ടാവുന്നതു തടയിടാനും ഉദ്ദേശിച്ചാണു തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്ന ഉടൻ തന്നെ ചെക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കിയത്. കേന്ദ്ര അർധ സേനാ വിഭാഗങ്ങൾ ഉൾപ്പെടെ കൂടുതൽ പൊലീസിനെ വിന്യസിച്ച് വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉഡുപ്പി ജില്ലയിൽ 9 സ്ഥലങ്ങളിൽ ചെക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button