ദുബായ്: ഇനി മുതൽ ദുബൈയില്‍ ബിറ്റ് കോയിന്‍ വാങ്ങുന്നതിന് ഇനി ഡിജിറ്റല്‍ കിയോസ്‌കും.ബിറ്റ് കോയിന്‍ ആര്‍ക്ക് വേണമെങ്കിലും പ്രയാസമേതുമില്ലാതെ വാങ്ങാവുന്ന എടിഎം മെഷീന്‍ ഇതാദ്യമാണ് യുഎഇയില്‍.
കൂടാതെമെഷീനില്‍ പണം നിക്ഷേപിച്ച് ആര്‍ക്ക് വേണമെങ്കിലും ബിറ്റ് കോയിന്‍വാങ്ങാം. എന്നാല്‍ കൈവശമുള്ള കോയിനുകള്‍ കിയോസ്‌കിലൂടെ വില്‍ക്കാനാവില്ല.
ഇതിനുമുള്ള സൗകര്യം വരും മാസങ്ങളില്‍ഒരുക്കുമെന്നാണ് കിയോസ്‌ക് സ്ഥാപിച്ച സ്വകാര്യ കമ്പനിയുടെ വാഗ്ദാനം. ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് അഞ്ച് ശതമാനം കമ്മീഷനുംസാമ്പത്തിക വികസന മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി ഈടാക്കും.
ഓണ്‍ലൈനില്‍ കാര്‍ഡ് ഉപയോഗിച്ച് നിരവധി കടമ്പകള്‍ പിന്നിട്ട് മാത്രം ചെയ്യാന്‍ കഴിയുന്ന ഇടപാടുകള്‍ തങ്ങള്‍ പണം സ്വീകരിച്ച് അപ്പോള്‍ തന്നെ സാധ്യമാക്കുകയാണെന്നാണ് കമ്പനിയുടെ വാദം. മെഷീനില്‍ പണം നിക്ഷേപിച്ച് അപ്പോള്‍ തന്നെ ബിറ്റ് കോയിന്‍ വാങ്ങാം. ബിറ്റ് കോയിന്റെ ഓരോ സമയത്തുമുള്ള മൂല്യം മെഷീനിന്റെ സ്‌ക്രീനില്‍ ദൃശ്യമാകും.
Post Your Comments