ലണ്ടന്‍: സല്മാന് രാജാവ്സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധികാരം വെട്ടിക്കുറച്ചതായി പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ നടന്ന പല സുപ്രധാന പരിപാടികളിലും രാജകുമാരന് പങ്കെടുത്തില്ല. സാമ്പത്തിക ധനകാര്യ അധികാരങ്ങളില്‍ കുറവുവരുത്തിയതെന്നാണു റിപ്പോര്‍ട്ട് വരുന്നത്.
അധികാരങ്ങള്‍ രാജകുമാരന്റെ വെട്ടിക്കുറച്ചതു പരസ്യപ്പെടുത്തിയിട്ടില്ല. എന്നാല്‍, മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ രാജാവ് ഇക്കാര്യമറിയിച്ചതായി പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത് . ആ യോഗത്തില്‍ വരാന്‍ ആവശ്യപ്പെട്ടിട്ടും രാജകുമാരന് ചെന്നില്ല.
വിദേശ നിക്ഷേപങ്ങളുടെ മേല്‍നോട്ടം ദി രാജാവിന്റെയും രാജകുടുംബത്തിന്റെയും ഗവണ്മെന്റിന്റെയും മുസായിദ് അല്‍ ഐബാന് എന്ന വിശ്വസ്ത ഉപദേഷ്ടാവിനെയാണു രാജാവ് ഏല്പിച്ചിരിക്കുന്നത്. ഹാര്‍വഡില്‍ വിദ്യാഭ്യാസം ചെയ്ത മുസായിദിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും നിയമിച്ചു.
Post Your Comments