ന്യൂയോര്‍ക്ക്: കുറച്ച് പണത്തില്‍ അടിച്ചുപൊളിച്ച് ജീവിക്കാന്‍ അധികം പേര്‍ക്കും ആഗ്രഹം കാണും. അതിനായി ഇനി ഇന്ത്യയിലേക്ക് വരാം. ഇന്ത്യയിലാണ് ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ മൂന്ന് നഗരങ്ങള്‍. എക്കണോമിസ്റ്റ് ഇന്റലിജെന്‍സ് യൂണിറ്റിന്റേ സര്‍വ്വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവയാണ് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങളെന്നാണ് സര്‍വ്വേ ഫലം പറയുന്നത്. പാരീസ്, സിംഗപൂര്‍, ഹോങ് കോങ് എന്നിവയാണ് ജീവിക്കാന്‍ ഏറ്റവും ചെലവുള്ള നഗരങ്ങളെന്നും സര്‍വ്വേ പറയുന്നു. സിഎന്‍എന്‍ ആണ് സര്‍വ്വേ ഫലം റിപ്പോര്‍ട്ട് ചെയ്തത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ സുരിച്ചാണ് ചെലവേറിയ നഗരങ്ങളില്‍ നാലാം സ്ഥാനത്ത്. ജപ്പാനിലെ ഒസാകയും ജനീവയും അഞ്ചാം സ്ഥാനത്തും. 133 നഗരങ്ങളിലെ 150 വസ്തുക്കള്‍ പരിശോധിച്ചാണ് സര്‍വ്വേ നടത്തിയത്.
Post Your Comments