കോഴിക്കോട്: സ്വന്തം കുട്ടികളോട് സ്നേഹം കൂടുമ്പോൾ അവർ പറയുന്നത് എന്തും സാധിച്ചുകൊടുക്കുക മാതാപിതാക്കൾ നിരന്തരം ചെയ്യുന്ന ഒരു കാര്യമാണ്. എന്നാൽ സ്നേഹം മൂത്ത് ചെറുപ്രായത്തില്‍ ബൈക്ക് വാങ്ങി നൽകിയാൽ കേരളാ പോലീസിന്റെ വക മാതാപിതാക്കൾക്കും പണികിട്ടുമെന്നതാണ് പുതിയ വാർത്ത.
കുട്ടികള്‍ അപകടകരമായ യാത്രകള്‍ നടത്തിയാല്‍ രക്ഷാകര്‍ത്താക്കള്‍ക്കെതിരെ നടപടി എടുക്കുമെന്നും കേരളാ പോലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക് ഓടിക്കല്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് രക്ഷിതാക്കള്‍ക്കുളള പോലീസിന്റെ മുന്നറിയിപ്പ്.
കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം ……
https://www.facebook.com/keralapolice/photos/a.135262556569242/2055210571241088/?type=3&theater
Post Your Comments