റിയാദ്: സൗദി എയര്‍ലൈന്‍സില്‍ യാത്രകാര്‍ക്കായി ഒരു കിടിലന്‍ സംഭവമാണ് വിമാനകമ്പനി ഒരുക്കിയിരിക്കുന്നത്.വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇനി യഥേഷ്ടം മൊബൈല്‍ ആപ്പുകള്‍ ഉപയോഗിയ്ക്കാം എന്നതാണ് കാര്യം . യാത്രക്കാര്‍ക്ക് വിമാനത്തില്‍ അഞ്ച് മൊബൈല്‍ ആപ്പുകളാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള പുതിയ സേവനം സൗദി എയര്‍ലൈന്‍സ് ആരംഭിച്ചു.
സൗദി എയര്‍ലൈന്‍സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ പുതിയ സേവനം ലഭ്യമാണ്. നേരത്തെ വിമാനങ്ങളില്‍ വാട്സ്ആപ്പ്, ഐ മെസേജ്, ഫേസ്ബുക് മെസഞ്ചര്‍ എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാം, വി ചാറ്റ് എന്നീ രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കൂടി സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം സൗദി എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതോടെ വിമാനയാത്രക്കാര്‍ക്ക് യാത്ര ആസ്വാദ്യകരമാക്കാം എന്നതാണ് വിമാനകമ്പനിയുടെ ലക്ഷ്യം
Post Your Comments