Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

ഈഴവ/തീയ്യ സമുദായത്തിൽ പിറന്ന കെ.സുരേന്ദ്രന്‍ നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ ഹിന്ദു ഐക്യത്തിന് ലക്ഷണമെന്ന് രാഹുല്‍ ഈശ്വര്‍: പൊങ്കാല

തിരുവനന്തപുരം•ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മത്സരിക്കുന്നതിനെ പിന്തുണച്ച് ഇട്ട പോസ്റ്റില്‍ ജാതി കുത്തിക്കയറ്റിയ രാഹുല്‍ ഈശ്വറിന് ഫേസ്ബുക്കില്‍ പൊങ്കാല. നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തിൽ പിറന്ന ഇദ്ദേഹം നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണ്- എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ചില കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണെന്നും രാഹുല്‍ കുറിച്ചു.

രാഹുലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ

ശബരിമല പോരാട്ടങ്ങളിൽ ഏറ്റവും സജീവമായി പങ്കെടുത്ത രാഷ്ട്രീയ നേതാക്കളിലൊരാളാണ് ശ്രീ കെ സുരേന്ദ്രൻ. പ്രയാർ സാറും ശ്രീ അജയ് തറയിലും അടക്കം കോൺഗ്രസിലെ ചില നേതാക്കൾ ശക്തമായി ശബരിമലയെ പിന്തുണച്ചിരുന്നു..

ആദ്യമുണ്ടായിരുന്നതിൽ വിഭിന്നമായി , സംഘ പ്രസ്ഥാനങ്ങളും ബിജെപിയും full swing ആയി പോരാട്ടത്തിന് ഇറങ്ങി. അതിൽ ശ്രീ കെ സുരേന്ദ്രൻ ഊർജ്ജസ്വലമായ ഒരു പങ്കുവഹിച്ചു. നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തിൽ പിറന്ന ഇദ്ദേഹം നായർ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തിൽ നായർ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണ് . ചില കാഴ്ചപ്പാടുകളിൽ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണ്.

ഇത്രയും വിദ്യാഭ്യാസവും വിവരവും ഉള്ള താങ്കൾക്കൊക്കെ ഇങ്ങനെ ജാതി പറഞ്ഞു കളിക്കാൻ നാണമില്ലേ? ? എത്ര ജാതികളാണ് നിങ്ങളുടെ പോസ്റ്റിൽ? മഹാ കഷ്‌ടം,! ജാതിയിൽ നിന്നും മതത്തിൽനിന്നുമൊക്കെ മനുഷ്യരെ സ്വാതന്ത്രരാക്കാൻ ആണ് നിങ്ങൾ ശ്രമിക്കേണ്ടത്, ഇതെങ്ങോട്ടാണ് നിങ്ങളൊക്കെ ഈ സമൂഹത്തെ കൊണ്ടുപോകുന്നത്? എന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.

https://www.facebook.com/RahulEaswarOfficial/photos/a.897282353638338/2418564308176794/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button