Latest NewsKerala

പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ള വേണ്ടെന്ന് അണികള്‍: സുരേന്ദ്രനായി അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം

പത്തനംതിട്ട സീറ്റില്‍ പാര്‍ട്ടിയില്‍ തര്‍ക്കം മുറുകിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തകരുടെ ഈ പ്രതിഷേധം

തിരുവനന്തപുരം: പത്തനംത്തിട്ടയില്‍ കെ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദ്ദം. ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ അണികള്‍ രംഗത്തത്തിക്കഴിഞ്ഞു. പത്തനംതിട്ടയില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയാല്‍ തോല്‍വി ഉറപ്പാണ് എന്നിങ്ങനെയാണ് അമിത് ഷായുടെ പേജില്‍ അണികളുടെ കമ്മന്റ്.

പത്തനംതിട്ട സീറ്റില്‍ പാര്‍ട്ടിയില്‍ തര്‍ക്കം മുറുകിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തകരുടെ ഈ പ്രതിഷേധം. ശബരിമല വിഷയത്തിനു ശേഷം പത്തനംതിട്ട ബിജെപിക്ക് അനുകൂലമാണ് എന്ന വിലയിരുത്തലിലാണ് ഈ സീറ്റിന് തര്‍ക്കം മുറുകാനുള്ള കാരണം. അതേസമയം സുരേന്ദ്രനായി വാദിക്കുന്ന ബിജെപി പ്രവര്‍ത്തകരെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും അമിത് ഷായുടെ ഫേസ്ബുക്ക് പേജിലിട്ടിട്ടുണ്ട്.

എന്നാല്‍, പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ സ്ഥാനാര്‍ഥിയാവണം എന്ന നിലപാടില്‍ നിന്നും ശ്രീധരന്‍പിള്ള സ്വമേധയാ പിന്മാറണമെന്നാണ് സുരേന്ദ്രന്‍ പക്ഷക്കാരുടെ നിലപാട്. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിലും പ്രവര്‍ത്തകര്‍ ഇതേ ആവശ്യവുമായി രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button