Latest NewsNattuvartha

കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

പട്ടാമ്പി : കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരനാണ് മരിച്ചത്. കെ.എസ്.ഇ.ബി പട്ടാമ്പി ഓഫീസിലെ മസ്ദൂര്‍ ആലപ്പുഴ തുമ്പോളി തൈപ്പറമ്പില്‍ സാബു ജോസഫ് ( 41) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ സാബു ജോസഫ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് സാബു ജോസഫും സഹ പ്രവര്‍ത്തകനായ വടക്കന്‍ പറവൂര്‍ സ്വദേശി ജിബിലേഷും ( 37) സഞ്ചരിച്ച ബൈക്ക് വാടനാംകുറുശിയില്‍ ഓട്ടോയുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍ക്കും പരിക്കേറ്റത്. ജിബിലേഷ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button