കാബൂള്‍: കഴിഞ്ഞ മേയ് 28ഒരാളെ മോചിപ്പിച്ചു.ന് അഫ്ഗാനിസ്ഥാനിലെ ബഗ്ലാനില്‍ നിന്ന് താലിബാന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരില്‍ ഒരാളെ മോചിപ്പിച്ചു. കഴിഞ്ഞ ദിവസം പ്രതിരോധ വകുപ്പ് മന്ത്രാലയമാണ് ഇത് സ്ഥിരീകരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത്. അതേസമയം ബന്ദികളായമറ്റുള്ളവരെക്കൂടി വിട്ടുകിട്ടുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
കെഇസി വൈദ്യുതി കമ്ബനിയിലെ തൊഴിലാളികളായിരുന്ന ഏഴുപേരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. വടക്കന്‍ ബഗ്ലാന്‍ പ്രവിശ്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വൈദ്യുതി പവര്‍ പ്ലാന്റിലേക്ക് ഇവര്‍ ബസ് മാര്‍ഗം പോകുന്പോഴായിരുന്നു ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. വാഹനത്തെ വളഞ്ഞ ആയുധധാരികള്‍ എല്ലാവരെയും തട്ടിക്കൊണ്ടു പോകുകയായിരുന്നു.
അതേസമയം മോചനത്തിനു ശേഷം തിരിച്ചെത്തിയ ഇന്ത്യക്കാര്ന സുരക്ഷിതനാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Post Your Comments