നെതര്‍ലന്‍ഡ്സ് ഉട്രെച്ചില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീകരാക്രമണമാണോ എന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.ആംസ്റ്റര്‍ഡാം കഴിഞ്ഞാല്‍ നെതര്‍ലാന്റ്സിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഉട്രെച്ച്. ഉട്രെച്ചിനടുത്തുവെച്ച് ട്രാമിലേക്ക് കടന്നെത്തിയ അജ്ഞാതന്‍ ജനങ്ങള്‍ക്ക് നെരെ വെടി വെയ്ക്കുകയായിരുന്നു. എന്നാല്‍ വെടിവെയ്പ്പിനുള്ള കാരണം എന്തെന്നോ ആരാണ് ഇതിനു പിന്നിലെന്നോ വ്യക്തമല്ല.
വെടിവെയ്പ്പിന് പിന്നാലെ ഉട്രെച്ചില്‍ പൊലീസ് വ്യാപക റെയ്ഡ് നടത്തുകയും ഭീകരന് എന്ന് സംശയിക്കുന്ന തുര്‍ക്കി വംശജന്റെ ചിത്രം പുറത്ത് വിടുകയും ചെയ്തു .അപ്രതീക്ഷിതമായുണ്ടായ വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടമറിഞ്ഞ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടെയും അന്വേഷണ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സംഭവസ്ഥലത്തെത്തിയിരുന്നു. ജനങ്ങള്‍ റോഡുകളില്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പ്രതിയുടെ കുടുംബ പ്രശ്നങ്ങളാണ് വെടിവെപ്പിന് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളികളില്‍ നടന്ന വെടിവെയ്പുമായി ഈ ആക്രമണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്.
Post Your Comments