അബുദാബി: യുഎഇയില്‍ പെണ്‍വേഷം കെട്ടുകയും അതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവവിനെതിരെ യുഎഇയില്‍ കേസ്. പുരുഷന്‍ പെണ്‍വേഷം ധരിക്കുന്നത് യുഎഇയില്‍ കുറ്റകരമാണ്. യുവാവ് സ്വയം പെണ്‍വേഷം ധരിക്കുകയും സ്ത്രീകളെ പോലെ മേക്കപ്പിടുകയും ചെയ്തതിന് ശേഷം സ്നാപ്പ് ചാറ്റില്‍ അടക്കമാണ് പ്രചരിപ്പിച്ചിരുന്നത്.
കോടതി യുവാവിനെ 5 വര്‍ഷം തടവിന് ഇതിനെത്തുടര്‍ന്ന് വിധിച്ചിരുന്നു. പൊതു അഭിഭാഷകന്‍ നല്‍കിയ പരാതിയിലായിരുന്നു യുവാവിനെ തടവ് ശിക്ഷക്ക് വിധിച്ചിരുന്നത്. പിന്നീട് യുവാവ് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി. മാനസിക പ്രശ്മങ്ങള്‍ ഉണ്ടെന്ന് കാണിച്ചാണ് യുവാവ് അപ്പീല്‍ നല്‍കിയിരുന്നത് . പിന്നീട് ഫെഡറല്‍ മേല്‍ക്കോടതി യുവാവിനെ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി അയച്ചു.
പിന്നീട് നടത്തിയ പരിശോധനയില്‍ യുവാവിന് യാതൊരു വിധ മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് മേല്‍ക്കോടതി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് യുവാവിന് ജയില്‍ ശിക്ഷ നല്‍കുന്നതിനായി കേസ് ട്രയല്‍ കോടതിക്ക് കെെമാറിയിരിക്കുകയാണ് .
Post Your Comments