പരിക്കിനെ തുടര്‍ന്ന് സ്വിറ്റ്സര്‍ലാന്‍ഡ് താരം സര്‍ദന്‍ ഷാക്കിരി ടീമില്‍ നിന്നും പുറത്തേക്ക്. ഇതോടെ ഈ മാസം നടക്കുന്ന യൂറോ 2020 ക്വാളിഫയര്‍ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്ന കാര്യത്തില്‍ ഉറപ്പായി.ഷാക്കിരിയുടെ തുടയിലേറ്റ പരിക്ക് സ്വിസ് ടീം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് മിഡ്ഫീല്‍ഡര്‍ക്ക് കഴിഞ്ഞ ദിവസങ്ങളിലെ ട്രെയ്നിംഗ് സെഷനുകള്‍ നഷ്ടമായിരുന്നു.കരുത്തരായ ഡെന്മാര്‍ക്കിനും ജോര്‍ജിയക്കുമെതിരെയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ യൂറോ യോഗ്യതാ മത്സരങ്ങള്‍. നിര്‍ണായകമായ ഈ മത്സരങ്ങളിലാണ് ടീമിലെ സീനിയര്‍ താരമായ ഷാഖിരിയുടെ സേവനം നഷ്ടമാകുക.
പരിക്ക് അത്ര പ്രശനമുള്ളതല്ലെങ്കിലും ക്ലബായ ലിവര്‍പൂളിന്റ ഇടപെടലിനെത്തുടര്‍ന്നാണ് ഷാഖിരിയുടെ പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ഇഞ്ചോടിഞ്ച് കിരീടപ്പോരാട്ടം നടക്കുമ്‌ബോള്‍ സൂപ്പര്‍താരത്തെ വെച്ച് ഒരു പരീക്ഷണത്തിന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് തയ്യാറല്ല.യൂറോ ക്വാളിഫയറില്‍ അടുത്ത് നടക്കാനിരിക്കുന്ന ജോര്‍ജിയയുമായുള്ള എവേ മത്സരത്തിലും, ഡെന്‍മാര്‍ക്കുമായുള്ള ഹോം മത്സരത്തിനും പകരക്കാരനെ ടീമിലെടുക്കേണ്ട സ്ഥിതിയാണ് കോച്ച് വ്ളാഡ്മിര്‍ പെട്കോവിക്കിന്.
ശനിയാഴ്ച്ച ജോര്‍ജിയയുമായുള്ള മത്സരവും മൂന്ന് ദിവസത്തിന് ശേഷം ഡെന്‍മാര്‍ക്കുമായുള്ള ഹോം മത്സരവും നടക്കും.സമീപകാലത്തായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ മികച്ച പ്രകടനമാണ് സ്വിസ് നടത്തുന്നത്. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച അവര്‍ പ്രീക്വാര്‍ട്ടര്‍ വരെയെത്തിയിരുന്നു. പിന്നാലെ യുവേഫ നേഷന്‍സ് ലീഗില്‍ ബെല്‍ജിയവും ഐസ്ലന്‍ഡുമുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് ജേതാക്കളായി സെമി ഫൈനലിലും എത്തിയിട്ടുണ്ട്.
Post Your Comments