Latest NewsKerala

സംസ്ഥാനത്ത് ഇത്തവണ ഇടതുതരംഗം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

യുഡിഎഫ് തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഇടതുതരംഗം തന്നെയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭാ കവാടത്തിലെ ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും യുഡിഎഫിന് ഇതുവരെ ആയിട്ടില്ല. ബിജെപിക്ക് ബദലല്ല കോണ്‍ഗ്രസെന്നും കോണ്‍ഗ്രസിന്റെത് മൃദു വര്‍ഗീയ സമീപനമെന്നും അദ്ദേഹം വിമര്‍ശിച്ചു. അതോടൊപ്പം സംഘടനാപരമായും രാഷ്ട്രീയമായും യുഡിഎഫ് തകര്‍ന്നെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഇഎംഎസ് അനുസ്മരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ സി ദിവാകരന്‍, എ സമ്പത്ത് തുടങ്ങിയ നേതാക്കളും എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button