ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി.വി പാറ്റ് വരുന്നതോടെ വോട്ടിങ് സമയം കൂടും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ഒരാളുടെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാകാന്‍ അഞ്ച് സെക്കന്റാണ് വേണ്ടത്. എന്നാല്‍ വോട്ടിംഗ് യന്ത്രത്തില്‍ തങ്ങള്‍ ശരിയായ രീതിയിലാണോ വോട്ട് ചെയ്തതെന്നു സമ്മതിദായകര്‍ക്ക് ഉറപ്പുവരുത്തുന്നതിനുള്ള വി വി പാറ്റ് യന്ത്രത്തില്‍ ഏഴ് സെക്കന്റ് നേരമാണ് വോട്ട് വിവരം തെളിഞ്ഞ് നില്‍ക്കുക. ഇതോടെ ഒരാള്‍ക്ക് വേണ്ടി വരുന്ന സമയം അഞ്ച് സെക്കന്റില്‍ നിന്ന് 12 സെക്കന്റായി ഉയരും.
വോട്ട് ഏതു സ്ഥാനാര്‍ത്ഥിയുടെ പേരില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നു വോട്ടര്‍ക്കു കാണാവുന്ന സംവിധാനമാണു വിവി പാറ്റ്. വോട്ടിങ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രിന്റര്‍, വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനമ്ബര്‍ എന്നിവ പ്രിന്റ് ചെയ്തു സ്ലിപ്പ് പ്രദര്‍ശിപ്പിക്കും. എന്നാല്‍, തിരുത്താന്‍ അവസരമില്ല. ഇതു പരിശോധിക്കാന്‍ വോട്ടര്‍ക്ക് ഏഴു സെക്കന്‍ഡ് സമയം ലഭിക്കും. വോട്ടിങ്ങിനെക്കുറിച്ചു പരാതി ഉയര്‍ന്നാല്‍ സ്ലിപ്പുകള്‍ എണ്ണി പരിഹാരം കാണാംതന്റെ വോട്ട് തെറ്റായാണ് വി.വി പാറ്റില്‍ (വോട്ടര്‍ വെരിഫിയബിള്‍ പേപ്പര്‍ ഓഡിറ്റ്) രേഖപ്പെടുത്തിയതെന്ന് സംശയമുണ്ടെങ്കില്‍ പിശകുണ്ടെന്ന് പരാതിപ്പെടാന്‍ വോട്ടര്‍ക്ക് അവകാശമുണ്ട്.
ഇക്കാര്യം ബൂത്തിലെ പ്രിസൈഡിങ് ഓഫീസറോടാണ് പരാതിപ്പെടേണ്ടത്. ഇത് പരിശോധിക്കാന്‍ ടെസ്റ്റ് വോട്ടിന് വീണ്ടും വോട്ടര്‍ക്ക് അവസരം നല്‍കും. പ്രിസൈഡിങ് ഓഫീസറുടെയും ബൂത്ത് ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സമ്മതിദായകന്‍ ടെസ്റ്റ് വോട്ട് രേഖപ്പെടുത്തേണ്ടത്. പരിശോധനയില്‍ ആരോപണം ശരിയാണെങ്കില്‍ വോട്ടിങ് നിര്‍ത്തിവെക്കുകയും റിട്ടേണിങ് ഓഫീസറുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്യും.
എന്നാല്‍ ആരോപണം തെറ്റാണെങ്കില്‍ ഐ.പി.സി 177 പ്രകാരം കേസെടുക്കും. ആറ് മാസം തടവോ, 1000 രൂപ പിഴയോ, ഇവ രണ്ടും ഒപ്പമോ വിധിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ്.ഫലപ്രഖ്യാപനം വന്ന ശേഷം 45 ദിവസമാണ് ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാനുള്ള സമയപരിധി. ഇക്കാലയളവ് വരെ വി വി പാറ്റിലെ പ്രിന്റുകള്‍ സൂക്ഷിക്കും. പരാതിയുണ്ടെങ്കില്‍ തീര്‍പ്പാക്കുന്നത് വരെ ആ മണ്ഡലത്തിലേത് സൂക്ഷിക്കും. അല്ലാത്തവ 45 ദിവസം കഴിഞ്ഞ് ഒഴിവാക്കും. തര്‍ക്കമുണ്ടാകുന്ന പക്ഷം കോടതിക്ക് വേണമെങ്കില്‍ വി.വി പാറ്റ് പ്രിന്റുകള്‍ എണ്ണാനും ആവശ്യപ്പെടാം.
Post Your Comments