ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം വി വി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി തിങ്കളാഴ്ച്ച തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ദില്ലി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തിനൊടുവിലാണ് തീരുമാനം. ബാലറ്റിലേക്ക് മടങ്ങുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ആവശ്യം. ബാലറ്റിലേക്ക് മടങ്ങാനായില്ലെങ്കില്‍ വരുന്ന ലോക് സഭ തെരെഞ്ഞെടുപ്പില്‍ 50% എങ്കിലും വി വി പാറ്റ് ഉറപ്പാക്കണമെന്നാണ് ആവശ്യം.
#WATCH live from Delhi: Opposition leaders address the media https://t.co/DO1q9J0qhR
— ANI (@ANI) February 1, 2019
തെരെഞ്ഞെടുപ്പില്‍ ഒന്നാമതും രണ്ടാമതും വരുന്ന സ്ഥാനാര്‍ത്ഥികളുടെ വോട്ട് നിലയിലെ അന്തരം 5% ആണെങ്കില്‍ മുഴുവന്‍ വി വി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യവും അംഗങ്ങള്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണി, ശരത് പവാര്‍, ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡു, എന്നിവരടക്കം ഇരുപത്തിയൊന്ന് പ്രതിപക്ഷാംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്.
വോട്ടിംഗ് മെഷീന്‍റെ സുധാര്യതയില്‍ ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ട്. അതുകൊണ്ട് വി വി പാറ്റ് സംവിധാനം ഉപയോഗിക്കണമെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തിലുള്ള വിശ്വാസം ഉറപ്പ് വരുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാല്‍ ഇവിഎമ്മാണ് നാളുകളായി ഉപയോഗിക്കുന്നതെന്നും ബാലറ്റ് പേപ്പറിലേക്ക് ഒരു തിരിച്ച് പോക്കുണ്ടാകില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനായി മാനവ വിഭശേഷി കൂടുതലായ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
Congress President Rahul Gandhi: On Monday at 5.30 pm we(Opposition leaders) will go to the election commission over EVMs pic.twitter.com/JGTYLAzyUC
— ANI (@ANI) February 1, 2019
Post Your Comments