ബെയ്ജിങ് : 2008ല്‍ ലോകത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തെ കുറിച്ച് 11 വര്‍ഷങ്ങള്‍ക്കു ശേഷം ചൈന ആദ്യമായി പ്രതികരിച്ചു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബ 2008ല്‍ മുംബൈയില്‍ നടത്തിയ ആക്രമണം ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ ഭീകരാക്രമണങ്ങളില്‍ ഒന്നാണെന്ന നിലപാടുമായി ചൈന രംഗത്ത്. ചരിത്രത്തത്തില്‍ ആദ്യമായാണ് ഭീകരാക്രമണ കാര്യത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായി ചൈന നിലപാട് എടുത്തത് .ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനു യുഎന്‍ രക്ഷാസമിതിയില്‍ തടയിട്ട് നാലു ദിവസങ്ങള്‍ക്കുള്ളിലാണു രാജ്യാന്തര ഭീകരതയ്ക്കെതിരെ ചൈന രംഗത്തുവന്നത് ഏറെ ശ്രദ്ധേയമാണ്
ഷിയാങ്ജിയാങ് പ്രവിശ്യയിലെ ഭീകരര്‍ക്കെതിരായ സര്‍ക്കാര്‍ സ്വീകരിച്ച കടുത്ത നടപടികളെക്കുറിച്ചുള്ള ധവളപത്രത്തിലാണു മുംബൈ ഭീകരാക്രമണത്തെക്കുറിച്ചു ചൈന പരാമര്‍ശിച്ചത്. പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ ചൈന സന്ദര്‍ശന വേളയിലാണ് ഇത്തരത്തില്‍ ധവളപത്രം പുറത്തിറക്കിയത് എന്നതും കൗതുകകരമാണ്. എല്ലാത്തരത്തിലുമുള്ള ഭീകരതയെ ചൈന എതിര്‍ക്കുന്നുവെന്നാണു ധവളപത്രത്തില്‍ പറയുന്നത്.
2008 നവംബര്‍ 26നു നടന്ന മുംബൈ ഭീകരാക്രമണത്തില്‍ അമേരിക്കന്‍ പൗരന്മാര് ഉള്‍പ്പെടെ 166 പേര് കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments