നെടുമങ്ങാട് ഗവ:പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ അവധിക്കാല കോഴ്‌സുകളായ കമ്പ്യൂട്ടർ ഫണ്ടമെന്റൽ & ഓഫീസ് പാക്കേജ്, ഇന്റർനെറ്റ്/വെബ് പ്രോഗ്രാമിങ്, മൊബൈൽ പ്രോഗ്രാമിങ്, ബേസിക് ഇലക്‌ട്രോണിക്‌സ് & ഹോബി സർക്യൂട്ട്, ജുവൽമേക്കിങ്, സ്‌ക്രീൻ പ്രിന്റിങ്, അംബ്രല്ലാ മേക്കിങ്, ഫ്‌ളവർ മേക്കിങ്, പേപ്പർ ബാഗ് മേക്കിങ്, പ്രിന്റിങ് & സ്‌ക്രീൻ വർക്ക്, എന്റർടെയിൻമെന്റ് ത്രൂ കമ്പ്യൂട്ടർ, ഗ്രാഫിക് ഡിസൈനിങ്, സ്‌പ്രേ പെയിന്റിങ്, പ്ലംബിങ് & സാനിട്ടേഷൻ വർക്ക്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലുമായോ 9961982403 എന്ന നമ്പരിലോ ബന്ധപ്പെടണം. അപേക്ഷകൾ 30 വരെ സ്വീകരിക്കും.
Post Your Comments