ഉത്തര്‍പ്രദേശ്: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി നടത്തുന്ന ഗംഗാ യാത്രയ്ക്ക് തുടക്കമായി. ത്രിവേണി സംഗമത്തില്‍ പൂജ നടത്തിയ ശേഷമാണ് പ്രിയങ്ക യാത്രയ്ക്ക് തുടക്കം കുറിച്ചത്. പ്രയാഗ് രാജിലെ ഹനുമാന്‍ ക്ഷേത്രത്തിലും പ്രിയങ്ക പൂജ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കാനിരിക്കുന്ന വാരണസി വരെയാണ് ഈ യാത്ര.
നിങ്ങളുടെ വേദനകള്‍ തിരിച്ചറിയാന്‍ നിങ്ങളുടെ വാതില്‍പ്പടിയില്‍ ഞാന്‍ എത്തുന്നു എന്നാണ് പ്രിയങ്ക യാത്രയ്ക്കു മുന്നോടിയായി ജനങ്ങളോട് പറഞ്ഞത്. ഇനി വരുന്ന മൂന്നു ദിവസം ഹോളിയുടെ തലേദിവസം വരെ പ്രിയങ്ക ഗംഗാ നദിയിലൂടെ പ്രിയങ്ക ബോട്ടു യാത്ര നടത്തുകയും ജനങ്ങളോട് സംവദിക്കുകയും ചെയ്യും.
Post Your Comments