തെന്മല : ഇനി പെട്രോള്‍ പമ്പുകളില്‍ നിന്ന് കുപ്പിയില്‍ ഇന്ധനം പെട്ടെന്ന് പോയി വാങ്ങാമെന്ന് കരുതണ്ട. പുതിയ തീരുമാനവുമായി പമ്പ് ഉടമകള്‍ രംഗത്ത്. ഇനി മുതല്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും പെട്രോളും ഡീസലും കന്നാസുകളിലും കുപ്പികളിലും ലഭിക്കണമെങ്കില്‍ പൊലീസിന്റെ കത്ത് നിര്‍ബന്ധമാക്കി. തിരുവല്ലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കിയത്. പമ്പുടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയതോടെ കരാര്‍ പണി എടുത്തവരും ചെറുകിട പണിക്കാരുമാണ് ഏറെ ബുദ്ധിമുട്ടിലാകുക. നിയമം കര്‍ശനമായതോടെ ഇന്ധനം വാങ്ങുന്ന ദിവസം പൊലീസ് സ്റ്റേഷനിലെത്തി അനുമതി പത്രം വാങ്ങണം.
പൊലീസിന്റെ കത്തുണ്ടെങ്കിലെ ഇന്ധനം ലഭിക്കു. ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വാള്‍ ഉപയോഗിച്ചു മരം മുറിക്കുന്ന ജോലിക്കാര്‍ക്കും പുതിയ നിയന്ത്രണം ബുദ്ധിമുട്ടിലാക്കി..
Post Your Comments