Latest NewsKerala

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം : പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോട്ടയം : തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തന്റെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ സിപിഎം പാര്‍ലമെന്ററി മണ്ഡലം പാര്‍ട്ടി കമ്മിറ്റി യോഗത്തിലാണു മുഖ്യമന്ത്രിയുടെ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തിയ പിണറായി വിജയന്‍ മുന്നോട്ടുള്ള പദ്ധതികള്‍ എപ്പോള്‍ എങ്ങനെ നടപ്പാക്കണമെന്നതിനെപ്പറ്റിയും വിശദീകരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മണ്ഡലത്തിലെ തുടര്‍പരിപാടികളുടെ സമയപ്പട്ടികയും അദ്ദേഹം ഇടപെട്ടു തയാറാക്കി. പരിപാടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്കു റിപ്പോര്‍ട്ട് നേരിട്ടു തനിക്കു സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പാര്‍ട്ടി പരിപാടിയായതിനാല്‍ ഔദ്യോഗിക വാഹനവും പൊലീസ് അകമ്പടിയും ഒഴിവാക്കിയാണ് മുഖ്യമന്ത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയത്. തുടര്‍ന്ന് ആലപ്പുഴയിലേക്കു പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button