ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്സിലുണ്ടായ വെടിവെയ്പ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നെതര്‍ലാന്‍ഡിലെ യൂട്രെച്ച് നഗരത്തിലാണ് സംഭവം. ഡച്ച് നഗരത്തിലെ മറ്റു ചില പ്രദേശങ്ങളിലും വെടിവെപ്പ് നടന്നു. വെടിവെപ്പ് നടത്തിയശേഷം തോക്കുധാരി കടന്നുകളഞ്ഞു. വെടിവെപ്പ് നടന്ന സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞുവെന്നും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്നും യൂട്രെച്ച് പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
Post Your Comments