പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മൃതദേഹം സംസ്കരിച്ചു. പനാജിയിലെ മിറാമറില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചത്. പരീക്കറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, മുതിര്‍ന്ന ബിജെപി നേതാക്കള്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഗോവയിലെത്തിയിരുന്നു. മുന്‍ പ്രതിരോധ മന്ത്രിയ്ക്ക് ആദരം അര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു.
Post Your Comments