കോഴിക്കോട് : പ്രളയത്തില്‍പ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഉജ്ജീവന വായ്പയ്ക്കുള്ള അപേക്ഷ സ്വീകരിയ്ക്കുന്നത് മാര്‍ച്ച് 31 വരെ മാത്രമെന്ന് അധികൃതര്‍. ബാങ്ക് വായ്പയും സര്‍ക്കാര്‍ സഹായവും അടങ്ങിയതാണ് പദ്ധതി. സാധാരണക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മൃഗ-പക്ഷി-തേനീച്ച പരിപാലന മേഖലയിലും, സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും പ്രളയ ദുരിതം അനുഭവിച്ച സംരംഭകരെ പുനരുദ്ധരിക്കാന്‍ വിഭാവന ചെയ്യുന്ന പദ്ധതിയാണിത്. കച്ചവട സ്ഥാപനങ്ങള്‍ക്കും കിസാന്‍ കാര്‍ഡ് ഉടമകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അതേസമയം, വായ്പ അപേക്ഷ മാര്‍ച്ച് 31 കഴിഞ്ഞാല്‍ സ്വീകരിയ്ക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രളയത്തില്‍ നഷ്ടം സംഭവിച്ചവരുടെ കൃത്യമായ കണക്കെടുപ്പ് ബന്ധപ്പെട്ട വകുപ്പുകള്‍ ഇതിനകംതന്നെ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇപ്പോള്‍ ചേര്‍ക്കുകയും ചെയ്യാം. അങ്ങനെ ലിസ്റ്റില്‍ വന്നവര്‍ക്കാണ് ആനുകൂല്യം. ക്ഷീര കര്‍ഷകര്‍, തേനീച്ച കര്‍ഷകര്‍, പൗള്‍ട്രി കര്‍ഷകര്‍, അലങ്കാര പക്ഷി കര്‍ഷകര്‍, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ അതത് വകുപ്പുകള്‍ ശേഖരിച്ചിട്ടുണ്ട്.
Post Your Comments