Latest NewsKerala

കൊടും ചൂട്: രണ്ടാഴ്ചയ്ക്കിടെ 58പേര്‍ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: കേരളം ചുട്ടുപോള്ളുമ്പോള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 ഓളം പേര്‍ക്ക്. പത്തനംകിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പൊള്ളല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവയില്‍ അധികവും. ആദ്യമായാണ് കേരളത്തില്‍ ഇത്രയും കനത്ത രീതിയില്‍ ചൂട് അനുഭവപ്പെടുന്നത്. രാവിലെ 11നും 3നും ഇടയിലുള്ള സമയത്ത് ജോലിചെയ്യരുതെന്ന് ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് സൂര്യതാപം ഏറ്റത്. 19 പേര്‍ ഇതിനോടകം ചികിത്സ തേടിയെന്നാണ് വിവരം. തൊട്ടുപിന്നാലെ കോഴിക്കോടും മലപ്പുറവും. ഇവിടങ്ങളില്‍ 17 പേര്‍ക്ക് സൂര്യതാപമേറ്റു. ശനിയാഴ്ച മാത്രം 13 പേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ മൂന്നുപേര്‍ പത്തനംതിട്ടയിലാണെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് രണ്ടും. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടാതെ ആലപ്പുഴ, പാലക്കാട്, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലും സൂര്യതാപം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ചൂടിന്റെ നില വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button