നെയ്‌റോബി : വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ദുരന്ത സ്ഥലത്തെ മണ്ണ് വിട്ടുനല്‍കാന്‍ തീരുമാനം. എത്യോപ്യന്‍ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കാണ് അപകടസ്ഥലത്തെ മണ്ണ് നല്‍കുന്നത്. ശരീരാവശിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ ഒരുപാട് സമയം വേണ്ടിവരുന്നതിനാലാണ് മണ്ണ് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
മാര്‍ച്ച് പത്തിനാണ് എത്യോപ്യയിലെ ആഡിസ് അബാബയില്‍ നിന്ന് നെയ്റോബിയിലേക്ക് പുറപ്പെട്ട വിമാനം ആറ് മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍ ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങളില്‍ നിന്ന് ആളുകളെ തിരിച്ചറിയുക ഏറെ ശ്രമകരമാണ്. കുറഞ്ഞത് ആറ് മാസമെങ്കിലുമെടുക്കും ശരീര ഭാഗങ്ങള്‍ ആരുടേതെല്ലാമാണെന്ന് തിരിച്ചറിയാന്‍. ഈ സാഹചര്യത്തിലാണ് അപകട സ്ഥലത്തെ മണ്ണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
Post Your Comments