Latest NewsNattuvartha

കുടിവെള്ളത്തിനായി നെട്ടോട്ടമോടി വയനാട് നിവാസികൾ

വേ​ന​ൽ​മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജി​ല്ല രൂ​ക്ഷ​മാ​യ ജ​ല​പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നു ജനങ്ങൾ

ക​ൽ​പ്പ​റ്റ: കുടിവെള്ളത്തിനായി നെട്ടോട്ടമോടി വയനാട് നിവാസികൾ .കടുത്ത വേനലിൽ ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റാ​ൻ തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ക​ത്തു​ന്ന വെ​യി​ലി​ൽ വി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​ക്കു​ക​യാ​ണ്. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ര​ൾ​ച്ച​യ്ക്കു സ​മാ​ന​മാ​ണ് അ​വ​സ്ഥയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കൂടാതെ ജി​ല്ല​യി​ൽ പ​ലേ​ട​ത്തും ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കു​ന്ന​താ​യാ​ണ് പ​ഠ​ന​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. സ്വ​കാ​ര്യ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ​ത്തി​നു ജി​ല്ലാ ഭ​ര​ണ​കൂ​ടം താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ർ​ഷി​ക, ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ള​ത്തി​ന് വ​ല​യു​ക​യാ​ണ് ജ​നം.

കൂടാതെ ജി​ല്ല​യി​ലെ ചെ​റു തോ​ടു​ക​ളി​ൽ മി​ക്ക​തും വ​റ്റി. പു​ഴ​ക​ളി​ൽ ജ​ല​വി​താ​നം താ​ഴു​ക​യാ​ണ്. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ൽ അ​നു​ദി​നം കു​റ​യു​ക​യാ​ണ് ജ​ല​നി​ര​പ്പ്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ജി​ല്ല രൂ​ക്ഷ​മാ​യ ജ​ല​പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നു ജനങ്ങൾ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button